# Fatwa #Q0101

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Shafii
**Mufti / Jurist:** Rafiyudheen
**Published Date:** N/A
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/101-%E0%B4%B1%E0%B4%AE%E0%B4%B3%E0%B4%BE%E0%B5%BB-%E0%B4%AE%E0%B4%BE%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BE%E0%B4%AF-%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A8%E0%B5%8B%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%A4%E0%B5%81%E0%B4%B1%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AD%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%A8%E0%B5%BD%E0%B4%95%E0%B4%BE%E0%B4%B1%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D

---

## Question

റമളാൻ മാസത്തിൽ പള്ളികളിൽ പൊതുവായ നിലയിൽ നോമ്പുതുറയും ഭക്ഷണവും നൽകാറുണ്ട്. വ്യക്തിപരമായോ പൊതുവായോ ക്ഷണിക്കപ്പെടാതെയും സൗജന്യഭക്ഷണത്തിന് ആവശ്യക്കാരനല്ലാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ ഇത്തരം സൽക്കാരങ്ങളിൽ പങ്കെടുക്കുന്നതിനെ കുറിച്ചുള്ള ഇസ്ലാമിക അധ്യാപനം എന്താണ് ?

## Answer / Fatwa Ruling

ഒരു ഗർഭിണിയായ സ്ത്രീക്ക് ഉണ്ടാകാവുന്ന ശാരീരിക പ്രശ്നങ്ങളുടെയും ബുദ്ധിമുട്ടിൻ്റെയും &nbsp;പേരിൽ നോമ്പ് വിടാവുന്നതാണ്.ആ &nbsp;നഷ്ടപ്പെട്ട നോമ്പുകൾ അടുത്തവർഷത്തെ നോമ്പ് ആരംഭിക്കുന്നതിനുമുമ്പ് പിടിച്ചു വീട്ടിയാൽ മതി. എന്നാൽ നോമ്പ് വെക്കുന്നതിൽ പ്രത്യേകിച്ച് ശാരീരിക ബുദ്ധിമുട്ട് ഇല്ല, പക്ഷേ ,ഡോക്ടർമാരുടെ നിർദേശപ്രകാരം ഗർഭസ്ഥശിശുവിന് വേണ്ടി മരുന്നു &nbsp;കഴിക്കാനോ മറ്റുകാര്യങ്ങൾക്കോ &nbsp;ആയി നോമ്പ് വിടുകയാണെങ്കിൽ ആ നഷ്ടപ്പെട്ട നോമ്പ് പിടിച്ചു വീടുന്നതിനോട് &nbsp;കൂടി ഫിദിയയും &nbsp;നൽകൽ നിർബന്ധമാണ്. ഇത് ഷാഫി മദ്ഹബിലെ വീക്ഷണമാണ്.&nbsp; ഹനഫി മദ്ഹബ് അനുസരിച്ച് ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളുടെ പേരിൽ ഒരു സ്ത്രീ നോമ്പ് വിട്ടാലും അല്ലെങ്കിൽ ഗർഭ ശിശുവിനെ ആവശ്യാർത്ഥം നോമ്പ് വിട്ടാലും ആനഷ്ടപ്പെട്ട നോമ്പ് പിടിച്ചു വീട്ടിൽ മാത്രമേ നിർബന്ധമുള്ളൂ ഫിദിയ നൽകേണ്ടതില്ല

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*