# താടി ഷേവ് അല്ലെങ്കില് ട്രിം ചെയ്യുന്നത് ഹറാമോ ഹലാൽ ഓ?

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Shafii
**Mufti / Jurist:** Mufti Sirajudheen Al Kauzari
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/1049-%E0%B4%A4%E0%B4%BE%E0%B4%9F%E0%B4%BF-%E0%B4%B7%E0%B5%87%E0%B4%B5%E0%B5%8D-%E0%B4%85%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%82-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D-%E0%B4%B9%E0%B4%B1%E0%B4%BE%E0%B4%AE%E0%B5%8B-%E0%B4%B9%E0%B4%B2%E0%B4%BE%E0%B5%BD-%E0%B4%93

---

## Question

എൻ്റെ കോളജിൽ താടി വളർത്താൻ അനുവദിക്കില്ല.അത്കൊണ്ട് എനിക്ക് എൻ്റെ താടി ട്രിം ചെയ്യാനോ ഷേവ് ചെയ്യാനോ അനുവാദം ഉണ്ടോ?

## Answer / Fatwa Ruling

താടി വടിക്കൽ ഷാഫി മദ്ഹബിൽ പ്രഭലമായ അഭിപ്രായം അനുസരിച്ച് കറാഹത്താണ്. എന്നാൽ ധാരാളം പണ്ഡിതന്മാർ ഹറാമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. താങ്കൾ പഠിക്കുന്ന കോഴ്സ് പരിസര പ്രദേശങ്ങളിലെ മറ്റ് സ്ഥാപനങ്ങളിൽ ഇല്ലാതിരിക്കുകയോ, അല്ലെങ്കിൽ ഈ സ്ഥാപനത്തിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ മറ്റ് സ്ഥാപനങ്ങളിൽ പഠിച്ചാൽ ലഭിക്കാതിരിക്കുകയോ ചെയ്താൽ ഇങ്ങനെയുള്ള നിർബന്ധിത സാഹചര്യങ്ങളിൽ മാത്രം താടി ട്രിം ചെയ്യാവുന്നതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*