# പുരികം, മുടി, താടി, മീശ എന്നിവയിലുള്ള സുന്നത്തായ രൂപം ?

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** Hanafi
**Mufti / Jurist:** Althaf Qasimi
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/1119-%E0%B4%AA%E0%B5%81%E0%B4%B0%E0%B4%BF%E0%B4%95%E0%B4%82-%E0%B4%AE%E0%B5%81%E0%B4%9F%E0%B4%BF-%E0%B4%A4%E0%B4%BE%E0%B4%9F%E0%B4%BF-%E0%B4%AE%E0%B5%80%E0%B4%B6-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%B5%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B8%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%AF-%E0%B4%B0%E0%B5%82%E0%B4%AA%E0%B4%82

---

## Question

ഇപ്പോൾ നാട്ടിൽ ഒക്കെ സാധാരണ കണ്ടു വരുന്ന ഒരു കാര്യമാണ് പുരികം കട്ട് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതിന് ഇസ്ലാമിൽ വിലക്കുണ്ടോ?,മുടി വെട്ടുന്നത് പല നിലയിലുള്ള രൂപവും ഉണ്ട്. പുരികം, മീശ, താടി, മുടി എന്നിവയിൽ വെട്ടുന്നതിൻ്റെയും വളർത്തുന്നതിൻ്റെയും സുന്നത്തായ രൂപം ഒന്ന് വിവരിക്കാമോ ?

## Answer / Fatwa Ruling

ഇന്ന് സാധാരണഗതിയിൽ&nbsp; കണ്ടു വരുന്നതുപോലെ സ്ത്രീകൾ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പുരികം കട്ട് ചെയ്യൽ ഇസ്&zwnj;ലാമിൽ അനുവദനീയമല്ല. മീശ പറ്റ വെട്ടലാണ് സുന്നത്ത്. താടി ഒരു പിടി വളർത്തൽ വാജിബും അതിന് മുമ്പ് വെട്ടൽ ഹറാമുമാണ്. ഒരു പിടിക്ക് ശേഷം വെട്ടിയൊതുക്കൽ മുസ്തഹബ്ബുമാണ്. മുടി നീട്ടി വളർത്തൽ സുന്നത്താണ്. വെട്ടുകയാണെങ്കിൽ എല്ലാ ഭാഗവും ഒരേ അളവിലാക്കി വെട്ടേണ്ടതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*