# വൈദ്യുതി ബിൽ കുറയ്ക്കാൻ പലിശയുള്ള സോളാർ ലോൺ എടുക്കാമോ?

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Hanafi
**Mufti / Jurist:** Mufti Abid Ibrahim Al Kauzari
**Published Date:** June 30, 2026
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/112-%E0%B4%B5%E0%B5%88%E0%B4%A6%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A4%E0%B4%BF-%E0%B4%AC%E0%B4%BF%E0%B5%BD-%E0%B4%95%E0%B5%81%E0%B4%B1%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB-%E0%B4%AA%E0%B4%B2%E0%B4%BF%E0%B4%B6%E0%B4%AF%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B8%E0%B5%8B%E0%B4%B3%E0%B4%BE%E0%B5%BC-%E0%B4%B2%E0%B5%8B%E0%B5%BA-%E0%B4%8E%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%AE%E0%B5%8B

---

## Question

അസ്സലാമു അലൈക്കും,എന്റെ വീട്ടിലെ വൈദ്യുതി ബിൽ വളരെ കൂടുതലാണ് (ഏകദേശം ₹16,000 രണ്ട് മാസത്തിൽ ഒരിക്കൽ). ഇത് കുറയ്ക്കുന്നതിനായി 5 kW സോളാർ സിസ്റ്റം സ്ഥാപിക്കാൻ ആലോചിക്കുന്നു.&nbsp;ആകെ ചെലവ്: ₹3.2 ലക്ഷംസബ്സിഡി: ₹78,000എനിക്ക് അടയ്ക്കേണ്ടത്: ₹2.44 ലക്ഷം&nbsp;സോളാർ സ്ഥാപിച്ചാൽ മാസവൈദ്യുതി ചെലവ് ഗണ്യമായി കുറയും. എന്നാൽ ഇപ്പോൾ മതിയായ പണം ഇല്ല, പലിശയില്ലാത്ത വായ്പയും ലഭ്യമല്ല.&nbsp;ഇത്തരം സാഹചര്യത്തിൽ,&nbsp;സാമ്പത്തിക ഭാരവും കുറയ്ക്കുന്നതിനായി പലിശയുള്ള വായ്പ എടുക്കുന്നത് അനുമതിയുള്ളതാണോ?

## Answer / Fatwa Ruling

&nbsp;حامدا ومصليا ،&nbsp;&nbsp;&nbsp;ചോദ്യത്തിൽ നിന്ന് മനസ്സിലാകുന്നതനുസരിച്ച് ,&nbsp; താങ്കൾ കടമെടുക്കാൻ ഉദ്ദേശിക്കുന്ന തുക യോടൊപ്പം പലിശ എന്ന പേരിൽ പറഞ്ഞിട്ടുള്ള തുക കൂട്ടുകയും സബ്സിഡിയായി നൽകുന്ന തുക കുറക്കുകയും ചെയ്യുമ്പോൾ&nbsp;താങ്കൾ ലോൺ എടുക്കാൻ ഉദ്ദേശിക്കുന്ന തുകയെക്കാൾ കൂടുതൽ തുക അടക്കേണ്ടി വരുന്നില്ലാത്തതിനാൽ അത് അനുവദനീയമാണ്.&nbsp;ഇത് ലോൺ നൽകുന്നതും സബ്‌സിഡി നൽകുന്നതും ഒരേ വ്യക്തിയോ / സ്ഥാപനമോ ആകുമ്പോഴാണ്.&nbsp;&nbsp;എന്നാൽ നിലവിലുള്ള സോളാർ ലോൺ സിസ്റ്റത്തിൽ , ലോൺ ലഭിക്കുന്നത് സാധാരണ ബാങ്കുകളിൽ&nbsp; നിന്നും&nbsp; &nbsp;സബ്‌സിഡി ലഭിക്കുന്നത് ഗവൺമെൻ്റിൻ്റെ ഭാഗത്ത്&nbsp; നിന്നുമാണ് . അങ്ങനെ വരുമ്പോൾ&nbsp; നിങ്ങൾ കടമെടുത്ത സ്ഥാപനത്തിന് ,&nbsp; എടുത്ത തുകയേക്കാൾ&nbsp; കൂടുതൽ തിരിച്ചടക്കേണ്ടി വരുന്നുണ്ട് . ഇത് വ്യക്തമായ പലിശയാണ് . അയതിനാൽ അത് അനുവദനീയമല്ല&nbsp;&nbsp;

## Scholarly References & Classical Citations

- **قليوبي حاشية شرح المنهاج للمحلي**
  > الدلائل :👇
 
🔖 واقسام الربا ثلاثة ربا الفضل وهو زيادة احد العوضين
 في متحد الجنس الخ 
/قليوبي حاشية شرح المنهاج للمحلي 
كل قرض جر منفعة فهو ربا - الحديث


💫 والّله أعلم بالصواب💫

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*