# സ്വന്തം വീടും വാഹനവും ഉപജീവനമാർഗ്ഗവുമുള്ള വ്യക്തി സകാത്ത് ഫണ്ടിൽ നിന്നും പണം സ്വീകരിച്ചാൽ ആ സകാത്ത് നൽകിയവരുടെ ബാധ്യത വീടുമോ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Qasim
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/1139-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A8%E0%B4%B5%E0%B5%81%E0%B4%82-%E0%B4%89%E0%B4%AA%E0%B4%9C%E0%B5%80%E0%B4%B5%E0%B4%A8%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%B5%E0%B5%81%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%B8%E0%B4%95%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%AB%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82

---

## Question

അസ്സലാമു അലൈക്കും വ റഹ്മത്തുള്ള ... ഞങ്ങളുടെ മഹല്ലിൽ പ്രവർത്തിക്കുന്ന സക്കാത്ത് കമ്മിറ്റിയെ സകാത്ത് വിഹിതം ഏൽപ്പിച്ച വ്യക്തിയാണ് ഞാൻ. താരതമ്യേന കടുത്ത ദുരിതമനുഭവിക്കുന്ന അർഹതപ്പെട്ട പലരും മഹല്ലിൽ ഉണ്ടായിരിക്കെ സകാത് കമ്മിറ്റിയിൽ അംഗമായ സ്വന്തം വീടും വാഹനവും ഉപജീവനമാർഗ്ഗവുമുള്ള വ്യക്തി പുതിയ സമ്പാദ്യ മാർഗം തുടങ്ങാൻ എന്ന പേരിൽ ഒരു ലക്ഷം രൂപ സകാത്ത് ഫണ്ടിൽനിന്നും സ്വീകരിച്ചതായി അറിയുന്നു. ഇത്തരം വ്യക്തികൾ സക്കാത്തിനായി അപേക്ഷിക്കുന്നതും അവർക്ക് സക്കാത്ത് അനുവദിക്കുന്നതും കമ്മറ്റിക്ക് അനുവദനീയമാണോ? കമ്മിറ്റി അംഗങ്ങളുടെ ഐക്യകണ്ഠത ഇത്തരം വീഴ്ചകളെ സാധൂകരിക്കുന്ന ഘടകമാണോ? 1, ഈ കമ്മറ്റിയെ സകാത് വിഹിതം ഏൽപിച്ച സകാത് ദായകരുടെ സകാത് നിറവേറിയോ? 2, ഇല്ലങ്കിൽ അവർ എന്ത് ചെയ്യണം?

## Answer / Fatwa Ruling

അടിസ്ഥാന ആവശ്യങ്ങൾക്ക് പുറമേ ഉപജീവനമാർഗ്ഗം ഉള്ള വ്യക്തിക്ക് സകാത്ത് നൽകൽ അനുവദനീയമല്ല. ശറഅ് അനുവദിക്കാത്ത കാര്യം കമ്മിറ്റി അംഗങ്ങൾ ഏകോപിച്ചു എന്നതിന്റെ പേരിൽ അനുവദനീയം ആകുന്നതല്ല. അനർഹർക്കാണ് നൽകിയതെങ്കിൽ ഇതും &nbsp;ഇതുപോലെ അനർഹരായ ആളുകൾക്ക് &nbsp;നൽകിയ മറ്റ് തുകകളും സകാത്താവുകയില്ല.ആയതിനാൽ ആ വർഷം &nbsp;സകാത്ത് ഇനത്തിൽ ലഭിച്ച മുഴുവൻ തുകയുടെ &nbsp;എത്ര ശതമാനം ആണ് &nbsp;അനർഹരിലേക്ക് &nbsp;എത്തിയതെന്ന് കണക്കാക്കുകയും &nbsp;ഓരോരുത്തരും അവർ നൽകിയ &nbsp;സകാത്ത് തുകയിൽ നിന്ന് &nbsp;ആ ശതമാന പ്രകാരമുള്ള തുക വീണ്ടും &nbsp;സക്കാത്തിന്റെ അർഹരിലേക്ക് &nbsp;കൊടുത്താൽ മാത്രമേ അവരുടെ സകാത്ത് &nbsp;വീടുകയുള്ളൂ. ഇവർക്ക് &nbsp;ആ തുക സകാത്ത് കമ്മിറ്റിയിൽ നിന്ന് തിരിച്ചു വാങ്ങാവുന്നതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*