# കറാഹത്തിന്റെ സമയത്തുള്ള തിലാവത്തിൻ്റെ സുജൂദ്

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Ashkar Husain
**Published Date:** May 05, 2024
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/1167-%E0%B4%95%E0%B4%B1%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B8%E0%B4%AE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BB%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B8%E0%B5%81%E0%B4%9C%E0%B5%82%E0%B4%A6%E0%B5%8D

---

## Question

സുബഹിക്ക് ശേഷവും അസറിന് ശേഷവും തിലാവത്തിന്റെ സുജൂദ് ചെയ്യൽ അനുവദനീയമാണോ?

## Answer / Fatwa Ruling

സുബഹിക്ക് ശേഷവും അസറിനു ശേഷവും തിലാവത്തിന്റെ സുജൂദ് ചെയ്യൽ നിരുപാധികം അനുവദനീയമാണ്, എന്നാൽ സൂര്യൻ കൃത്യം ഉദിക്കുന്ന സമയത്തും, കൃത്യം മദ്ധ്യാനത്തിൽ നിൽക്കുന്ന സമയത്തും, കൃത്യം അസ്തമിക്കുന്ന സമയത്തും, മുമ്പ് നിർബന്ധമായ തിലാവത്തിന്റെ സുജൂദ് ചെയ്യൽ അനുവദനീയമല്ല, എന്നാൽ ഓതിക്കൊണ്ടിരിക്കെ തിലാവത്തിന്റെ സുജൂദ് ഈ സമയവുമായി യോജിച്ചു വന്നാൽ അപ്പോൾ ചെയ്യൽ അനുവദനീയമാണ് എങ്കിലും ശ്രേഷ്ടമായത് ആ സമയം കഴിഞ്ഞ് നിർവഹിക്കലാണ്.

## Scholarly References & Classical Citations

- **الفتاوى الهندية , كتاب الصلاة ، دار الكتاب (Vol: ١/٥٢)**
  > ثلاث ساعات لا تجوز فيها المكتوبة ولا صلاة الجنازة ولا سجدة التلاوة إذا طلعت الشمس حتى ترتفع وعند الانتصاف إلى أن تزول وعند احمرارها إلى أن يغيب...  هذا إذا وجبت صلاة الجنازة وسجدة التلاوة في وقت مباح وأخرتا إلى هذا الوقت فإنه لا يجوز قطعا أما لو وجبتا في هذا الوقت وأديتا فيه جاز؛ لأنها أديت ناقصة كما وجبت

- **البناية ، كتاب الصلاة ، ٢/٦٢ ، النميمة**
  > ولا تجوز الصلاة عند طلوع الشمس، ولا عند قيامها في الظهيرة، ولا عند غروبها  ... ولا سجدة تلاوة لأنها في معنى الصلاة ... لا تجوز سجدة التلاوة، وهذا إذا كان تلا أو سمع قبل هذا الزمان فسجد في هذا الزمان بعدم إجزاء الناقص عن الكامل، أما لو تلا في هذا الزمان فسجد جازت لأنها أديت ناقصة كما وجبت

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*