# ക്രെഡിറ്റ് കാർഡ് മുഖേന പൈസ അടയ്ക്കുമ്പോൾ ബാങ്ക് ഫീസ് കസ്റ്റമറിൽ നിന്ന് ഈടാക്കുന്നതിന്റെ വിധി എന്താണ്?

**Institution:** Darul Ifta Kauzariyya
**Category:** Transactions & Dealings
**Madhab (School):** General/Other
**Mufti / Jurist:** Ashique Ali
**Published Date:** January 30, 2024
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/1172-%E0%B4%95%E0%B5%8D%E0%B4%B0%E0%B5%86%E0%B4%A1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%95%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%96%E0%B5%87%E0%B4%A8-%E0%B4%AA%E0%B5%88%E0%B4%B8-%E0%B4%85%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BE-%E0%B4%AC%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AB%E0%B5%80%E0%B4%B8%E0%B5%8D-%E0%B4%95%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AE%E0%B4%B1%E0%B4%BF%E0%B5%BD

---

## Question

ഒരാൾ കടയിൽ നിന്നും ഒരു ലക്ഷം രൂപയുടെ സാധനം പർച്ചേസ് ചെയ്തു, ഒരു ലക്ഷം രൂപയുടെ ബില്ല് വന്നു, ക്രെഡിറ്റ് കാർഡ് മുഖേനയാണ് പൈസ അടയ്ക്കുന്നത് എങ്കിൽ ആയിരം രൂപ അധികം തരണം, കാരണം ഞങ്ങളിൽ നിന്നും ബാങ്ക് ഒന്നര ശതമാനം ഫീസ് ഈടാക്കാറുണ്ട് എന്ന് കടക്കാരൻ പറയുന്നു. ഈ രീതിയിൽ 1,01,000 രൂപ ക്രെഡിറ്റ് കാർഡിലൂടെ അടക്കുന്നതിന്റെ വിധി എന്താണ്?

## Answer / Fatwa Ruling

.1,00,000 രൂപയുടെ സാധനം വാങ്ങിയിട്ട് ക്രെഡിറ്റ് കാർഡിലൂടെ പെയ്മെൻറ് ചെയ്യുമ്പോൾ കസ്റ്റമറിൽ നിന്നും ബാങ്ക് ഈടാക്കുന്ന പൈസയും കൂട്ടി 1,01,000 വാങ്ങൽ അനുവദനീയമല്ല. എന്നാൽ, ബാങ്കിൽ നിന്നും ഈടാക്കുന്ന ഒന്നര ശതമാനം കൂടെ കൂട്ടി സാധനത്തിന്റെ വിലയായി നിശ്ചയിച്ച് കച്ചവടക്കാരന് വിൽക്കൽ അനുവദനീയമാണ്.

## Scholarly References & Classical Citations

- **الدر المختار كتاب البيوع فصل في القرض (Vol: ٥, Pg: ١٦٦)**
  > .وفي الاشباه كل قرض جر نفعا حرام اي اذا كان مشروطا

- **الدر المختار كتاب البيوع (Vol: ٥, Pg: ٥٠٧)**
  > الْبَيْعُ مُبَادَلَةُ الْمَالِ بِالْمَالِ بِالتَّرَاضِي

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*