# ഹനഫി മദ്ഹബ് അനുസരിച്ചു മയ്യിത്ത് നമസ്കാരം ഒന്നിൽ കൂടുതൽ നമസ്കരിക്കുവാൻ അനുവാദം ഉണ്ടോ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/628-%E0%B4%B9%E0%B4%A8%E0%B4%AB%E0%B4%BF-%E0%B4%AE%E0%B4%A6%E0%B5%8D%E0%B4%B9%E0%B4%AC%E0%B5%8D-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B8%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81-%E0%B4%AE%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B5%BD-%E0%B4%95%E0%B5%82%E0%B4%9F%E0%B5%81%E0%B4%A4%E0%B5%BD-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B5%E0%B4%BE%E0%B5%BB

---

## Question

ഹനഫി മദ്ഹബ് അനുസരിച്ചു മയ്യിത്ത് നമസ്കാരം ഒന്നിൽ കൂടുതൽ നമസ്കരിക്കുവാൻ അനുവാദം ഉണ്ടോ?

## Answer / Fatwa Ruling

ഹനഫി മദ്ഹബ് അനുസരിച്ചു മയ്യത്ത് നമസ്&zwnj;കാരം ഒന്നിൽ കൂടുതൽ നമസ്&zwnj;കരിക്കൽ അനുവദനീയം അല്ല. അഥവാ ഒന്നിൽ കൂടുതൽ നമസ്&zwnj;കരിച്ചാൽ ആദ്യത്തെ നമസ്&zwnj;കാരം ഒഴികെ ബാക്കിയുള്ളവ പരിഗണനീയവുമല്ല. എന്നാൽ മയ്യത്തിന്റെ വലിയ്യുടെ &nbsp;അനുവാദം വ്യക്തമായോ അല്ലെങ്കിൽ സൂചനയിലൂടെയോ ലഭിക്കാതെയാണ് ആദ്യത്തെ നമസ്&zwnj;കാരം നടന്നതെങ്കിൽ വലിയ്യിന് രണ്ടാമത് നമസ്&zwnj;കരിക്കുവാൻ അനുവാദം ഉണ്ട്. &nbsp;ആദ്യത്തെ ജമാഅത്തിൽ പങ്കെടുക്കാത്തവർക്ക് വലിയ്യിനോടൊപ്പം നമസ്&zwnj;കരിക്കാവുന്നതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*