# പള്ളി പരിപാലനത്തിന് എടുക്കുന്ന കമ്മിറ്റിക്കാർക്ക് വേണ്ട ഗുണങ്ങൾ എന്തെല്ലാമാണ്?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** General/Other
**Mufti / Jurist:** Mufti Shafeeq
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/637-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%8E%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B5%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F-%E0%B4%97%E0%B5%81%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8D

---

## Question

പള്ളി പരിപാലനത്തിന് എടുക്കുന്ന കമ്മിറ്റിക്കാർക്ക് വേണ്ട ഗുണങ്ങൾ എന്തെല്ലാമാണ്?

## Answer / Fatwa Ruling

&nbsp; حامدا ومصليا أما بعد&nbsp; പള്ളി പരിപാലനം, നിർമ്മാണം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെടുന്നവർക്ക് വേണ്ട പ്രധാനപ്പെട്ട അഞ്ച് ഗുണങ്ങൾ ഖുർആൻ ശെരീഫ് വ്യക്തമാക്കുന്നുണ്ട്. 1, അല്ലാഹുവിലുള്ള വിശ്വാസം 2, അന്ത്യദിനത്തിലുള്ള വിശ്വാസം 3, നിസ്കാരം കൃത്യനിഷഠയോടെ നിലനിർത്തൽ 4, സകാത്ത് കൊടുക്കൽ 5, നിഷ്കളങ്കത. മേൽ വിവരിച്ച ഗുണങ്ങൾ ഉള്ളവരിൽ മറ്റെല്ലാ ഗുണങ്ങളും ഉണ്ടായിരിക്കുമെന്നത് വ്യക്തമാണ്. ചുരുക്കത്തിൽ പൂർണമായും അല്ലാഹുവിനെ ഭയപ്പെട്ട് ദീനീ നിയമങ്ങളും ചിട്ടകളും മുറുകെ പിടിക്കുന്ന സജ്ജനങ്ങളായിരിക്കണം പള്ളി പരിപാലകർ .&nbsp;&nbsp;الله أعلم بالصواب

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*