# നിബന്ധന വെച്ച് ത്വലാഖ് പറഞ്ഞാൽ ഭാര്യ ത്വലാഖ് ആകുമോ ?

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Hanafi
**Mufti / Jurist:** Anwar Navas Kousari
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/643-%E0%B4%A8%E0%B4%BF%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%A8-%E0%B4%B5%E0%B5%86%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%B2%E0%B4%BE%E0%B4%96%E0%B5%8D-%E0%B4%AA%E0%B4%B1%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B5%BD-%E0%B4%AD%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF-%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%B2%E0%B4%BE%E0%B4%96%E0%B5%8D-%E0%B4%86%E0%B4%95%E0%B5%81%E0%B4%AE%E0%B5%8B

---

## Question

ബഹുമാന്യ പണ്ഡിതരെ, എൻ്റെ ഭാര്യയുമായി കഴിഞ്ഞ രാത്രിയിൽ ഉണ്ടായ ഒരു വഴക്കിൻ്റെ പേരിൽ ഇപ്രകാരം അവളോട് ഞാൻ പറഞ്ഞു &quot; നിൻ്റെ അവിഷ്യങ്ങൾ എന്നോട് നീ ചോതിച്ചില്ലെങ്കിൽ അന്ന് നീ തലാഖ് ചൊല്ലപ്പെട്ടവൾ ആണെന്ന് നീ മനസ്സിലാക്കി കൊള്ളുക &quot;. ആവിഷ്യങ്ങൾ എന്നത് കൊണ്ടുള്ള ഉദ്ദേശം സാമ്പത്തിക ആവിശ്യം ആണെന്ന് എനിക്കും അവൾക്കും മനസ്സ് കൊണ്ട് അറിയാം, കാരണം ഈ പിണക്കത്തിന് കാരണമായ പ്രശ്നം ഇതുപോലെ ഒന്ന് ആയിരുന്നു, എൻ്റെ ചോദ്യം ഇതാണ് , എൻ്റെയും അവളുടെയും വിവാഹബന്ധം ഇപ്പൊൾ ഏത് അവസ്ഥയിൽ ആണ് ?

## Answer / Fatwa Ruling

&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp; താങ്കളുടെ&nbsp; ഭാര്യ മറ്റൊരാളോട് സാമ്പത്തികമായ സഹായം ചോദിക്കുമ്പോൾ തന്നെ ഒരു ത്വലാഖ് സംഭവിക്കും.ഇദ്ദയുടെ കാലാവധിയിൽ തന്നെ ഭാര്യയെ തിരിച്ചെടുക്കാവുന്നതാണ്.താങ്കളുടെ ഭാര്യക്ക് സാമ്പത്തികമായ&nbsp; ആവശ്യങ്ങൾ വന്നിട്ട് മറ്റാരോടും ചോദിച്ചില്ലെങ്കിൽ ത്വലാഖ് സംഭവിക്കുകയില്ല

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*