Darul Ifta Kauzariyya

Online ലൂടെയുള്ള വിവാഹം ശരിയാകുമോ ?

Qu-Id: Q0208
Madhab: General/Other
Date: 01-01-1970
Question:
Online ലൂടെയുള്ള വിവാഹം ശരിയാകുമോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح


വരനും വധുവിന്റെ രക്ഷിതാവും, അല്ലെങ്കിൽ അവരുടെ ഭാഗത്തുനിന്ന് ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ട ആളുകൾ(വക്കീൽ), നികാഹിന്റെ സമയത്ത്  ഒരു സ്ഥലത്തുതന്നെ ഉണ്ടായിരിക്കൽ
 നിക്കാഹ് ശരിയാകുന്നതിനുള്ള നിബന്ധനകളിൽ പെട്ടതാണ്.  ഓൺലൈനിലൂടെ രണ്ട് പേരും രണ്ട് സ്ഥലങ്ങളിൽ ഇരുന്ന് നിക്കാഹ് ചെയ്യുമ്പോൾ, ചില പണ്ഡിതന്മാരുടെ അടുക്കൽ "ഓൺലൈൻ"  ഒരു മജ്‌ലിസ്(സ്ഥലം) ആയി പരിഗണിക്കപ്പെടുന്നതിനാൽ അവരുടെ അടുക്കൽ നിക്കാഹ് ശരിയാകുമെ ങ്കിലും കൂടുതൽ പണ്ഡിതന്മാരും വിവാഹം പോലുള്ള മഹത്തായ ഒരു ഉടമ്പടി കൂടുതൽ സൂക്ഷ്മത പാലിക്കേണ്ട ഒന്നായതിനാൽ നിക്കാഹിൽ "ഓൺലൈൻ" ഒരു മജ്ലിസ്(സ്ഥലം)ആയി പരിഗണിക്കാത്തവരാണ് . പ്രസ്തുത നിബന്ധന പാലിക്കാത്തതിനാൽ അവരുടെ അടുക്കൽ "ഓൺലൈൻ" നിക്കാഹ് ശരിയാകുന്നതല്ല .

 ആയതിനാൽ  വരനും വധുവും രണ്ടു സ്ഥലങ്ങളിലായിപ്പോകുന്ന പ്രത്യേക സാഹചര്യങ്ങളിൽ സൂക്ഷ്മത താഴെപ്പറയുന്ന (വക്കാലത്ത് ഏൽപ്പിക്കുന്ന) രണ്ട് രീതികളാണ്. 
  വധുവിന്റെ രക്ഷിതാവ് (വലിയ്യ്) വരനുള്ള നാട്ടിലെ ഏതെങ്കിലും ഒരു വ്യക്തിയെ തൻറെ മകളുടെ നിക്കാഹ് ചെയ്തു കൊടുക്കുന്നതിന് ഏൽപ്പിക്കുകയും  അതനുസരിച്ച് അദ്ദേഹം സാക്ഷികളുടെ സാന്നിധ്യത്തിൽ  വരന് ആ പെൺകുട്ടിയെ നിക്കാഹ് ചെയ്തു കൊടുക്കുകയും ചെയ്യുക എന്നതാണ് ഒന്നാമത്തെ രീതി.  രണ്ടാമത്തെ രീതി,വരൻ വധുവിന്റെ നാട്ടിലെ ഏതെങ്കിലും ഒരു വ്യക്തിയെ തൻറെ നിക്കാഹ് സ്വീകരിക്കുന്നതിന് വേണ്ടി ഉത്തരവാദിത്വം ഏൽപ്പിക്കുകയും അദ്ദേഹം അതനുസരിച്ച് സാക്ഷികളുടെ സാന്നിധ്യത്തിൽ നിക്കാഹ് സ്വീകരിക്കുകയും ചെയ്യുക എന്നതാണ്

والله أعلم بالصواب
Scholarly Verification & Certification
Written by
DARUL IFTA
Checked & Approved by
Mufti Rajeeb Al Qasimi