# ഇഞ്ചക്ഷൻ എടുത്താൽ നോമ്പ് മുറിയുമോ? 

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/663-%E0%B4%87%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%95%E0%B5%8D%E0%B4%B7%E0%B5%BB-%E0%B4%8E%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BD-%E0%B4%A8%E0%B5%8B%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%81%E0%B4%AE%E0%B5%8B

---

## Question

ഇഞ്ചക്ഷൻ എടുത്താൽ നോമ്പ് മുറിയുമോ? 

## Answer / Fatwa Ruling

മനുഷ്യശരീരത്തിലെ സ്വാഭാവിക ദ്വാരങ്ങൾ മുഖേന തലച്ചോറിലേക്കോ വയറിലേക്കോ എന്തെങ്കിലും പ്രവേശിക്കുകയോ അല്ലെങ്കിൽ താൽക്കാലികമായി ഉണ്ടാക്കപ്പെട്ട ദ്വാരങ്ങൾ മുഖേന നേരിട്ട് വയറിലേക്ക് എന്തെങ്കിലും പ്രവേശിക്കുകയോ ചെയ്യുമ്പോഴാണ് നോമ്പ് മുറിയുന്നത്.&nbsp; ഇഞ്ചക്ഷൻ മുഖേന മരുന്ന് ഉള്ളിൽ കടക്കുന്നത്&nbsp; ഞരമ്പുകളിലൂടെയായതിനാൽ&nbsp; നോമ്പ് മുറിയുകയില്ല.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*