# കെമിക്കൽ മൈലാഞ്ചിയും നിക്കാഹും

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** General/Other
**Mufti / Jurist:** Mufti Sirajudheen Al Kauzari
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/677-%E0%B4%95%E0%B5%86%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD-%E0%B4%AE%E0%B5%88%E0%B4%B2%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B9%E0%B5%81%E0%B4%82

---

## Question

നിക്കാഹിന്റെ പരിപാടിയുടെ ഭാഗമായി chemical മൈലാഞ്ചി ഉപയോഗിച്ചിരുന്നു. പൂർണമായി മൈലാഞ്ചി ഇളകി പോകാൻ 1 മാസം അടുത്ത് എടുക്കും . അങ്ങനെയാണെങ്കിൽ  1) നമസ്‌കാരത്തിന്റെ വിധി എന്താണ്? 2) ഫർദ് കുളി ശരിയാകുമോ? 3) ഭർത്താവും ആയി വീടുകൂടുന്നതിനു തടസ്സമുണ്ടോ ? 

## Answer / Fatwa Ruling

حامدا ومصليا കെമിക്കൽ മൈലാഞ്ചി കളിൽ വെള്ളം &nbsp;ചേരുന്നതിന് തടസമാകുന്ന രീതിയിൽ അതിൻറെ &nbsp;ഘടകങ്ങൾ ശേഷിക്കുന്നുവെങ്കിൽ &nbsp; അതിനെ ഉപേക്ഷിക്കേണ്ടതാണ്, കാരണം ഇത്തരത്തിലുള്ള മൈലാഞ്ചി &nbsp;വുദു ചെയ്യുമ്പോഴും കുളിക്കുമ്പോഴും &nbsp; തൊലിയിൽ വെള്ളം ചേരുന്നതിന് തടസ്സമാകുതാണ് . സാധാരണ മൈലാഞ്ചികളിൽ നിറം മാത്രമാണ് &nbsp; പതിയുന്നത്. പിന്നീട് ആ &nbsp;നിറം &nbsp;മങ്ങലേറ്റ ഘട്ടംഘട്ടമായി മാഞ്ഞുപോവുകയും ചെയ്യുന്നു. എന്നാൽ &nbsp;ചില കെമിക്കൽ &nbsp;മൈലാഞ്ചി കൾ &nbsp;നിറം മങ്ങാതെ &nbsp;അടർന്നു വരുന്നത് ആയിട്ടാണ് കാണപ്പെടുന്നത് . ഇത് ശരീരത്തിൽ ഉണ്ടായിരിക്കെ &nbsp;വുദുഉം കുളിയും ശരിയാക്കുന്നതല്ല &nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*