# അമിത വൈകാരികതയുള്ള എന്നാൽ നിക്കാഹ് കഴിക്കാൻ കഴിയാത്തവർക്ക് സ്വയംഭോഗം‌ അനുവദനീയമോ..?

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Shafii
**Mufti / Jurist:** Mufti Sirajudheen Al Kauzari
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/681-%E0%B4%85%E0%B4%AE%E0%B4%BF%E0%B4%A4-%E0%B4%B5%E0%B5%88%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95%E0%B4%A4%E0%B4%AF%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B5%BD-%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B9%E0%B5%8D-%E0%B4%95%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB-%E0%B4%95%E0%B4%B4%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%AF%E0%B4%82%E0%B4%AD%E0%B5%8B%E0%B4%97%E0%B4%82-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B5%E0%B4%A6%E0%B4%A8%E0%B5%80%E0%B4%AF%E0%B4%AE%E0%B5%8B

---

## Question

ഞാൻ 22 വയസ്സ് പ്രായമുള്ള യുവാവാണ്. അല്ലാഹുവിന്റെ‌ ദീൻ സൂക്ഷിച്ച് പരിശുദ്ധിയോടെ ജീവിക്കാൻ അങ്ങേയറ്റം ആത്മാർഥമായി ആഗ്രഹിക്കുന്നു.‌ പക്ഷേ നഫ്സിന്റെ അമിതമായ വൈകാരികതയും, എന്നാൽ ഹലാലായ നിക്കാഹ് ചെയ്യാൻ വീട്ടുകാർ ഒരു‌തരത്തിലും അനുവദിക്കാത്ത അവസ്ഥയുമാണ് ഇപ്പോൾ ഉള്ളത്. വികാരം നിയന്ത്രിക്കാൻ കഴിയാത്ത സന്ദർഭത്തിൽ ഹറാമിലേക്ക് പോകാതിരിക്കാൻ സ്വയംഭോഗം‌ അനുവദനീയമാണോ..? എത്രയും‌ വേഗം നിക്കാഹ് നടക്കാനും, അതിനുള്ള മഈഷത്തിനുമുള്ള ഒരു‌ ദുആ നിർദ്ദേശിക്കാമോ..? കണ്ണിനെ നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങൾ പറയാമോ..?

## Answer / Fatwa Ruling

&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp; ശറഇയ്യായ കാരണങ്ങളില്ലാതെയാണ്&nbsp; വീട്ടുകാർ വിവാഹത്തിന് തടസ്സം നിൽക്കുന്നതെങ്കിൽ അവരെ അനുസരിക്കൽ നിർബന്ധമല്ല. വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുക. വികാരം നിയന്ത്രിക്കാൻ സാധിക്കാത്ത സന്ദർഭത്തിൽ ഹറാമിലേക്ക് പോകാതിരിക്കാൻ ആണെങ്കിൽ പോലും സ്വയംഭോഗം&nbsp; അനുവദിനീയമല്ല. &nbsp; &nbsp;കണ്ണിനെ നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാർഗങ്ങൾ &nbsp;  സദാസമയവും അല്ലാഹു നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും കണ്ണുകളുടെ&nbsp; കട്ടു നോട്ടങ്ങൾ പോലും അല്ലാഹു അറിയുന്നുണ്ടെന്നും ബോധ്യം ഉണ്ടാവുക. ഹറാമായ&nbsp; നോട്ടങ്ങളിലേക്ക് എത്തിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക&nbsp; കണ്ണുകളെ ഹറാമിൽ നിന്ന് സംരക്ഷിക്കാൻ ആത്മാർത്ഥമായി അല്ലാഹുവിനോട് ദുആ ചെയ്യുക. സജ്ജനങ്ങളുമായുള്ള സഹവാസം വർദ്ധിപ്പിക്കുക  &nbsp;പ്രസ്തുത ആവശ്യ പൂർത്തീകരണത്തിനായി താഴെക്കാണുന്ന ദുആകൾ രാവിലെയും വൈകുന്നേരവും പതിവാക്കുക.  (يا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ أَصْلِحْ لِي شَأْنِي كُلَّهُ وَلَا تَكِلْنِي إِلَي نَفْسِي طَرْفَةَ عَيْنٍ (سنن النسائ)&nbsp; (اللهم أَنْتَ خَلَقْتنِي وَأَنْتَ تَهْدِينِي وَأَنْتَ تُطْعِمُنِي وَأَنْتَ تَسْقِينِي وَأَنْتَ تُمِيتُنِي وَأَنْتَ تُحْيِينِي (طبران)

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*