# ഞണ്ട്, കൂന്തൾ, കക്ക, കല്ലുമ്മക്കായ എന്നിവ കഴിക്കാമോ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Qasim
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/682-%E0%B4%9E%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%95%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%BE-%E0%B4%95%E0%B4%95%E0%B5%8D%E0%B4%95-%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%AF-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%B5-%E0%B4%95%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%AE%E0%B5%8B

---

## Question

ഞണ്ട്, കൂന്തൾ, കക്ക, കല്ലുമ്മക്കായ എന്നിവ കഴിക്കാമോ? ഗിനിപ്പന്നിയെ വളർത്താമോ? അതിനെ കഴിക്കാമോ?

## Answer / Fatwa Ruling

സമുദ്രത്തിൽ നിന്നും ലഭിക്കുന്ന മത്സ്യം ഒഴികെയുള്ളവയെ കഴിക്കൽ അനുവദനീയമല്ല. ഞണ്ട്, കൂന്തൾ ,കക്ക, കല്ലുമ്മക്കായ, മുതലായവയെ മത്സ്യത്തെ സംബന്ധിച്ച് അവഗാഹമുള്ളവർ മത്സ്യ ഗണത്തിൽപ്പെടുത്താത്തതിനാൽ അവയെ കഴിക്കൽ അനുവദനീയമല്ല. &nbsp;ചെമ്മീനിന്റെ വിഷയത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ട് .എങ്കിലും അഷ്റഫ് അലി ത്വാനവി (റ) യെ പോലെയുള്ള പ്രഗൽഭരായ പണ്ഡിതന്മാർ അതിനെ മത്സ്യത്തിന്റെ ഗണത്തിൽപ്പെടുത്തിയതിനാൽ അതിനെ കഴിക്കൽ അനുവദനീയമായി കണക്കാക്കപ്പെടുന്നു. &nbsp;ഗിനിപ്പന്നി പന്നിയുടെ വർഗ്ഗത്തിൽ പെട്ടതല്ലാത്തതിനാൽ ഇവകളെ വളർത്തൽ അനുവദനീയമാണെങ്കിലും എലിയുടെ&nbsp; ഗണത്തിൽ മനസ്സിലാക്കപ്പെടുന്ന ഇവകളെ കഴിക്കൽ അനുവദനീയമല്ല &nbsp; &nbsp; &nbsp; &nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*