# നമസ്‌കാരത്തിന് മാത്രം ഫാൻ ഓൺ ചെയ്യുന്ന പള്ളി കമ്മിറ്റിക്കാരുടെ പതിവ് അനുവദനീയം ആണോ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** General/Other
**Mufti / Jurist:** Mufti Shafeeq
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/683-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%AB%E0%B4%BE%E0%B5%BB-%E0%B4%93%E0%B5%BA-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86

---

## Question

നമസ്‌കാരത്തിന് മാത്രം ഫാൻ ഓൺ ചെയ്യുന്ന പള്ളി കമ്മിറ്റിക്കാരുടെ പതിവ് അനുവദനീയം ആണോ? ഇബാദത് ചെയ്യാൻ വരുന്നവരെ ഫാൻ ഉപയോഗിക്കുന്നതിൽ നിന്ന് തടുക്കാമോ?

## Answer / Fatwa Ruling

നിസ്കാരത്തിന് മാത്രം ഫാൻ ഓൺ ചെയ്യുന്ന പള്ളിക്കമ്മറ്റിക്കാരുടെ പതിവ് അനുവദനീയമാണോ? ഇബാദത്ത് ചെയ്യാൻ വരുന്നവരെ ഫാൻ ഉപയോഗിക്കുന്നതിൽ നിന്നും തടുക്കാമോ? &nbsp; الجواب حامدا ومصليا....... വാഖിഫിന്റെ ഉദ്ദേശം അനുസരിച്ചു മാത്രമെ വഖ്ഫ് ചെയ്യപ്പെട്ടവസ്തുക്കൾ ഉപയോഗിക്കാവൂ. നമ്മുടെ നാടുകളിൽ ജനങ്ങൾ സാധാരണ സ്പോൻസർ ചെയ്തും, എല്ലാവരും ചേർന്ന് പിരിവിട്ടുമാണ് ഫാൻ, ലൈറ്റ് മുതലായവ വാങ്ങിക്കുന്നത്. പള്ളിയുടെ ആവശ്യങ്ങൾക്ക് എന്ന് മാത്രമെ എല്ലാവരും ഈ സന്ദർഭത്തിൽ കരുതുകയും ചെയ്യുകയുള്ളൂ. ജമാഅത്തിന് മാത്രം എന്ന ഉദ്ദേശം വെക്കാറില്ല. അത്തരം പള്ളികളിൽ ഫാൻ ഉപയോഗം എല്ലാവർക്കും എപ്പോഴും അനുവദിക്കേണ്ടതാണ്. ഇബാദത്തിനായി വരുന്നവരെ അതിൽ നിന്നും തടയരുത്. അതിനോടൊപ്പം അനാവശ്യ ഉപയോഗം തടയാൻ പരിപാലകർ സംവിധാനം ഏർപ്പെടുത്തേണ്ടതുമാണ്. &nbsp; الله أعلم بالصواب

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*