Darul Ifta Kauzariyya

വീട് പണിയിൽ വാസ്‌തു നിയമം തേടലും സ്ഥാനം നോക്കലും

Qu-Id: Q0264
Madhab: General/Other
Date: 01-01-1970
Question:
വീട് വെക്കുമ്പോൾ വാസ്‌തു നിയമം നോക്കി സ്ഥലം തീരുമാനിക്കുന്നതിന്  ഇസ്ലാമിൽ വല്ല അടിസ്ഥാനവും ഉണ്ടോ? 
കേരളക്കരയിൽ  ഇത് വ്യാപകമാണ്. ഉണ്ടാക്കിയ ബാത്രൂം പൊളിക്കാനും സ്ഥാനം മാറ്റാനും ഗോവണി മാറ്റി പണിയാനും ചിലർ പറയുന്നു. ഇസ്‌ലാമിന്റെ ലേബലിൽ പറയപ്പെടുന്ന ഈ കാര്യങ്ങൾക്ക് ദീനുൽ ഇസ്‌ലാമുമായി വല്ല ബന്ധവും ഉണ്ടോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

വീട് വെക്കുമ്പോൾ വാസ്തു നിയമം നോക്കി  സ്ഥലം നിശ്ചയിക്കുക ഉണ്ടാക്കിയ ബാത്രൂം പൊളിക്കുക സ്ഥാനം മാറ്റുക  ഗോവണി മാറ്റി പണിയുക തുടങ്ങിയ  ഒന്നിനും  ദീനുൽ ഇസ്ലാമിൽ യാതൊരു അടിസ്ഥാനവുമില്ല   ഇതുപോലുള്ള എല്ലാവിധ അനിസ്ലാമിക ആചാരങ്ങളും മറ്റു സംസ്കാരങ്ങളിൽ നിന്നും ഇസ്ലാമിലേക്ക് കടന്നുവന്നത് ആണ് ഇസ്ലാമിൽ ഇതിന് യാതൊരു അടിസ്ഥാനവുമില്ല നബി തങ്ങളിൽ നിന്നോ  സ്വഹാബത്തിൽ നിന്നോ സ്വാലിഹീങ്ങളിൽ നിന്നോ  ഇതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല ഇത്തരം അന്ധവിശ്വാസങ്ങൾ   ഒരു മുസ്ലിമിന്  ഉണ്ടായാൽ അത് അവൻറെ ഈമാനിനെ തന്നെ ബാധിക്കുന്നതാണ്  അതിനാൽ ഒരു മുസ്ലിം തൻറെ വീട് നിർമ്മാണ സമയത്ത് ഈ രീതിയിൽ സ്ഥാനം നിർണയിക്കുന്ന വരെയോ ആശ്രയിക്കാൻ    പാടില്ല

والله أعلم بالصواب
Scholarly Verification & Certification
Written by
Noufal
Checked & Approved by
Mufti Rajeeb Al Qasimi