# നിഖാബ്

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** General/Other
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/690-%E0%B4%A8%E0%B4%BF%E0%B4%96%E0%B4%BE%E0%B4%AC%E0%B5%8D

---

## Question

കല്യാണ സമയമായപ്പോൾ നിഖാബ് പറ്റില്ല എന്ന് പറഞ്ഞാണ് എന്ത് ചെയ്യണം? (ആ കുട്ടി ചെറുപ്പം മുതൽ നിഖാബ് ഇടുന്നു)

## Answer / Fatwa Ruling

സ്ത്രീകൾക്ക് ചില അത്യാവശ്യ സന്ദർഭങ്ങളിൽ&nbsp; മുഖം വെളിവാക്കാനുള്ള അനുവാദം ഉണ്ടെങ്കിലും സാധാരണനിലയിൽ അന്യ പുരുഷന്മാരുടെ മുന്നിൽ മുഖം മറക്കൽ അനിവാര്യമാണ്.അത് പാടില്ല എന്ന് പറയുന്നവരോട് ആദ്യം അതിൻറെ ദീനീ വശങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുവാൻ ശ്രമിക്കുക , അതിനുശേഷവും&nbsp; വഴങ്ങുന്നില്ല എങ്കിൽ ഈ ബന്ധം വേണ്ടെന്നു വയ്ക്കുക , അല്ലാഹുവിൽ വിശ്വാസമർപ്പിക്കുക . വരനെ&nbsp; തെരഞ്ഞെടുക്കുമ്പോൾ അയാളുടെ സ്വഭാവത്തിനും ദീനിനിഷ്ഠക്കുമാണ്&nbsp; പ്രാധാന്യം നൽകേണ്ടത്,&nbsp; അല്ലാത്തപക്ഷം വൈവാഹിക ജീവിതം തന്നെ&nbsp; പ്രശ്നങ്ങളിലും പ്രയാസങ്ങളിലും പെട്ടുലയുമെന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ ഹദീസുകൾ നമ്മെ പഠിപ്പിക്കുന്നു.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*