# Misl sawab

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** General/Other
**Mufti / Jurist:** DARUL IFTA
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/693-Misl-sawab

---

## Question

Assalamualikum  maranapettavarkku vendi quran oothi hadiyya cheyyal....thelivugal??

## Answer / Fatwa Ruling

മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ ഓതി ഹദിയ ചെയ്&zwnj;താൽ അത് സ്വീകരിക്കപ്പെടുകയും അതിൻറെ പ്രതിഫലം മരണപ്പെട്ടവർക്ക് ലഭിക്കുകയും ചെയ്യുന്നതാണ് ഇപ്രകാരം ഹനഫി മദ്ഹബ് പ്രകാരം എല്ലാ സൽകർമ്മങ്ങളും ചെയ്ത് ഹദിയ ചെയ്യാവുന്നതാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഇമാം ഇബ്&zwnj;നു &nbsp;ജൗസി റഹ്മത്തുല്ലാഹി അലൈഹി കിതാബ് റൂഹിൽ പതിനാറാം പാഠമായി കൊണ്ട് വിശാലമായ ചർച്ചകൾ നടത്തുന്നുണ്ട് അദ്ദേഹം പറയുന്നു ജീവിച്ചിരിക്കുന്നവർ ചെയ്യുന്ന അമലുകൾ മരണപ്പെട്ടവർക്ക് പ്രയോജനം ലഭിക്കുന്ന വിഷയത്തിൽ അഹ്ലുസ്സുന്ന യുടെ കർമശാസ്ത്ര പണ്ഡിതൻമാരും തഫ്&zwnj;സീറിന്റെയും ഹദീസിന്റെയും ഉലമാക്കളും ഏക അഭിപ്രായക്കാർ ആണ്. ഹദീസുകളിൽ &nbsp;മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്യാൻ പ്രേരിപ്പിച്ചു അവർക്ക് വേണ്ടി പാപമോചനം തേടാൻ വന്നതുമെല്ലാം ഇതിന് തെളിവാണ് &nbsp; മേൽപ്പറഞ്ഞ വിഷയത്തിൽ വന്നിരിക്കുന്ന കിതാബുകളുടെ കോട്ടിങ്ങുകൾ താഴെ നൽകുന്നു.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*