Darul Ifta Kauzariyya
By DARUL IFTA in General

Islamic Query Detail

Qu-Id: Q0070
Madhab: Shafii
Date:
Question:
റേഷൻ സംവിധാനങ്ങൾ പോലുള്ള സപ്ലൈകോ സ്ഥാപനങ്ങളിൽ ബാക്കി വരുന്ന പലചരക്ക് വകകൾ മറ്റുള്ളവരുടെ കൂടി അർഹതയിൽ ഉള്ളതാണ് എന്നറിയാമല്ലോ.ഉദാഹരണത്തിന് 25 രൂപക്ക് ഒരു കിലോ പഞ്ചസാര ഒരു റേഷൻ കാർഡിന് നൽകുന്നു. ഇങ്ങനെ അർഹർ ഉള്ള വസ്തുക്കൾ ഈ സ്ഥാപനങ്ങളിൽ ധാരാളം ബാക്കിയാവുന്നും ഉണ്ട്. ഇത് ഇസ്ലാമിക സ്ഥാപനങ്ങളിലേക്കും അല്ലെങ്കിൽ ഒറ്റ വ്യക്തിക്കും ഇതേ വിലയിൽ തന്നെ ഉപയോഗിക്കൽ അനുവദനീയം ആണോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ആത്മഹത്യ ചെയ്യൽ ഇസ്‌ലാമിൽ കടുപ്പമായ ഹറാമാണ്. ആത്മഹത്യ ചെയ്ത വ്യക്തി ഫാസിഖ് (വൻപാപി) ആയിട്ടാണ് മരണപ്പെടുന്നത്, കാഫിർ ആയിട്ടല്ല, അഥവാ അദ്ദേഹം പാപിയായ ഒരു മുസ്‌ലിമാണ്. അതിനാൽ ഒരു മുസ്‌ലിം മരണപ്പെട്ടാൽ ആ മയ്യത്തുമായി ബന്ധപ്പെട്ട് ഏതൊക്ക ബാധ്യതകൾ ജീവിച്ചിരിക്കുന്നവർക്കു നിർബന്ധമാണോ (കഫൻ, മറവ് ചെയ്യൽ, നിസ്കാരം, കുളിപ്പിക്കൽ, തുടങ്ങിയവ) എല്ലാം ആത്മഹത്യ ചെയ്തു മരണപ്പെട്ട മയ്യത്തിന് വേണ്ടിയും ചെയ്യൽ നിർബന്ധമാണ്. 

എങ്കിലും മറ്റുള്ളവർക്ക് പാഠമാക്കാൻ വേണ്ടി നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്നതിൽ നിന്നും, നമസ്കാരത്തിൽ പങ്കെടുക്കുന്നതിൽ നിന്നും സമൂഹത്തിൽ ദീനിയായി ഉയർന്ന സ്ഥാനം അലങ്കരിക്കുന്നവർ മാറി നില്കാവുന്നതാണ്. (ശിർക്ക്‌ ഒഴികെയുള്ള  എല്ലാ പാപങ്ങളും അള്ളാഹു ഉദ്ദേശിച്ചാൽ പൊറുത്ത് കൊടുക്കുന്നതാണ്.)

والله أعلم بالصواب
Scholarly Verification & Certification
Written by
DARUL IFTA
Checked & Approved by
Mufti Rajeeb Al Qasimi