# സ്ത്രീകൾ മുഖം മറക്കുന്നതിന്റെ വിധി എങ്ങനെയാണ് ?

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** General/Other
**Mufti / Jurist:** Al Ameen
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/711-%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%BE-%E0%B4%AE%E0%B5%81%E0%B4%96%E0%B4%82-%E0%B4%AE%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%BF-%E0%B4%8E%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D

---

## Question

സ്ത്രീകൾക്ക് ഔറത്തായി മുഖവും മുൻകയ്യും ഒഴികെ ബാക്കി ഭാഗങ്ങളെല്ലാം മറക്കേണ്ടതാണ് എന്നാണൊ കർമ്മ ശാസ്ത്രത്തിന്റെ പ്രബല അഭിപ്രായം ? അങ്ങനെയാണെങ്കിൽ പിന്നെ സ്ത്രീകൾ മുഖം മറക്കുന്നതിന്റെ വിധി എങ്ങനെയാണ് ??

## Answer / Fatwa Ruling

കർമശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ സ്ത്രീയുടെ മുഖവും മുൻകൈയും ഔറത്തല്ല. എന്നാൽ അന്യപുരുഷന്മാരുടെ മുന്നിൽ അവർ മുഖം മറക്കണം എന്ന വിഷയം അവിതർക്കിതമാണ്. &nbsp;കാരണം ഹിജാബും ഔറത്തും രണ്ടും രണ്ടു വിഷയങ്ങളാണ്. &nbsp;മുഖം ഔറത്താണൊ എന്ന് പരിഗണിച്ചല്ല ഹിജാബ് നിർബന്ധമാകുന്നത്. മറിച്ച് സ്ത്രീകൾ മുഖം തുറന്നു നടന്നാൽ &nbsp;അത് ചില അന്യ പുരുഷന്മാരിൽ മോശമായ ചിന്ത ജനിപ്പിക്കാനും അത് ചിലപ്പോൾ കുറ്റങ്ങളിലേക്ക് കൊണ്ടെത്തിക്കാനും കാരണമാണെന്നടിസ്ഥാനത്തിലാണ് ഹിജാബ് നിർബന്ധമാക്കിയിട്ടുള്ളത്. ഹിജാബ് ധരിക്കണമെന്ന് ഖുർആനിൽ പരാമർശിച്ചിട്ടുള്ള കാര്യമാണ്. ആയതിനാൽ അന്യപുരുഷന്മാർ മോശമായ ചിന്തയിൽ നോക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഹിജാബ് ധരിക്കൽ നിർബന്ധമാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*