Darul Ifta Kauzariyya

പരസ്യ കമ്പനികളിലെ വിധി

Qu-Id: Q0192
Madhab: Hanafi
Date: 01-01-1970
Question:
ഇന്ന് വളരെ പ്രചാരത്തിൽ ഉള്ള ഒരു ബിസ്‌നസ് ആണ് പരസ്യ കമ്പനികൾ, അത് പോലുള്ള ഒന്ന് തുടങ്ങാൻ നമ്മളും ആഗ്രഹിക്കുന്നു, അതുമായി ബന്ധപ്പെട്ട് കുറച്ചു കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു 
സ്ത്രീകളുടെ ചിത്രം ഒപ്പം ചേർത്ത് പരസ്യം നൽകുന്ന സ്വർണക്കടകൾ നൽകുന്ന പരസ്യം നമുക്ക് അനുവദനീയം ആണോ ?  ലഹരി ഉണ്ടാക്കുന്ന വസ്‌തുക്കൾ ഒഴിവാക്കി പരസ്യം നൽകാൻ ആഗ്രഹിക്കുന്ന പക്ഷം ഒരു നിലയിലും ഈ ബിസ്‌നസ്സ് മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കില്ല, ഈ സമയത്ത് സിഗരറ്റ് പോലുള്ള കടകളിൽ സുലഭമായി കാണുന്ന ലഹരി കലർന്ന വസ്തുക്കളുടെ പരസ്യം നൽകാൻ കഴിയുമോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

സ്ത്രീകളുടെ ചിത്രം പരസ്യത്തിനായി നൽകുമ്പോൾ തുടങ്ങിയ നിഷിദ്ധങ്ങൾ ആയ പല കാര്യങ്ങളും ചെയ്യേണ്ടി വരുന്നുണ്ട്.
 അന്യ സ്ത്രീയെയും അവളുടെ ഔറത്തായ  ഭാഗങ്ങളും  മറ്റുള്ളവർക്കു മുമ്പിൽ തുറന്നു കാണിക്കുക, ജീവനുള്ളവയുടെ രൂപങ്ങൾ നിർമ്മിക്കുക, അത് കൈകാര്യം ചെയ്യുക. ഈ രണ്ട്  ഹറാമുകൾ ഉൾപ്പെടുന്നതിനാൽ സ്ത്രീകളെ പ്രദർശിപ്പിച്ചു കൊണ്ടുള്ള പരസ്യം പാടില്ലാത്തതാണ്. 
        ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കൽ ഇസ്ലാം വിലക്കിയിട്ടുള്ള (ഹറാം) കാര്യങ്ങളിൽ പെട്ടതാണ്. പരസ്യം നൽകുന്നത് പരസ്യത്തിൽ കാണിക്കുന്ന സാധനങ്ങൾ ഉപയോഗിക്കുന്ന തിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണ്. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വിലക്കപ്പെട്ടതാ (ഹറാം)യ തുപോലെതന്നെ അവ ഉപയോഗിക്കുന്നതിന്  പ്രേരണ നൽകലും, കൂട്ട് നിൽക്കലും വിലക്കപ്പെട്ടത് (ഹറാം) തന്നെയാണ്.
ബീഡി , സിഗരറ്റ് പേലുള്ളവയുടെ ഉപയോഗം കറാഹത്താണ്. പരസ്യം ചെയ്യുക വഴി അതിലേക്കുള്ള പ്രേരണ നൽകലും കറാഹത്തിന്റെ പരിധിയിൽ വരുന്നതാണ്.
 ആയതിനാൽ പ്രസ്തുത പരസ്യങ്ങൾ നൽകുന്നതിൽ  നിന്നും ഒഴിവായി നിൽക്കേണ്ടത് അത്യാവശ്യമാണ്.

والله أعلم بالصواب
Scholarly Verification & Certification
Written by
DARUL IFTA
Checked & Approved by
Mufti Rajeeb Al Qasimi