# വിവാഹത്തിന് മുൻപ് രോഗം മറച്ചു വെക്കൽ.

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** General/Other
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/720-%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B5%BB%E0%B4%AA%E0%B5%8D-%E0%B4%B0%E0%B5%8B%E0%B4%97%E0%B4%82-%E0%B4%AE%E0%B4%B1%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81-%E0%B4%B5%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD

---

## Question

വിവാഹത്തിന് മുൻപ് വധുവിനോടോ വധുവിന്റെ വീട്ടുകാരോടോ വരന്റെ ഹൃദയസംബന്ധമായ രോഗത്തെക്കുറിച്ച് അല്ലെങ്കിൽ ഏതെങ്കിലും ശാരീരിക അവസ്ഥകളെ കുറിച്ച് (ഗുരുതരമല്ലെങ്കിലും) ബോധിപ്പിക്കേണ്ടതുണ്ടോ?

## Answer / Fatwa Ruling

ഭ്രാന്ത്, വെള്ളപാണ്ട്, കുഷ്ഠം, ക്യാൻസർ, ലൈംഗിക ശേഷി ഇല്ലായ്മ പോലെയുള്ള ഉള്ള &nbsp;ഗൗരവകരമായ അസുഖങ്ങൾ അറിയിക്കൽ നിർബന്ധമാണ് . മറച്ചു വെക്കാൻ പാടുള്ളതല്ല . അത് മറച്ചുവെച്ച് വിവാഹം കഴിച്ചാൽ പെണ്ണിന് വിവാഹമോചനം ആവശ്യപ്പെടാവുന്നതാണ്.&nbsp;എന്നാൽ,&nbsp;വിശ്വസ്തനായ ഡോക്ടർ ഗൗരവം ആകേണ്ടതില്ല എന്നറിയിക്കുന്ന രോഗങ്ങൾ വിവാഹാലോചന നടത്തുന്ന പെണ്ണിനോട് പറയേണ്ടതില്ല. &nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*