# ഭാര്യയെ തൊട്ടാൽ വുളു മുറിയുമോ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** General/Other
**Mufti / Jurist:** DARUL IFTA
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/722-%E0%B4%AD%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%86-%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B5%BD-%E0%B4%B5%E0%B5%81%E0%B4%B3%E0%B5%81-%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%81%E0%B4%AE%E0%B5%8B

---

## Question

ഭാര്യയെ തൊട്ടാൽ വുളു മുറിയുമോ? മുറിയും എന്നാണെങ്കിൽ അപകടമോ മറ്റോ മൂലം സ്വയം വുളു എടുക്കാൻ പറ്റാത്ത അവസ്ഥയിൽ ഭാര്യയല്ലേ അടുത്ത സഹായിയായി എപ്പോഴും ഉണ്ടാവുക. അന്നേരം വുളു എടുപ്പിക്കാൻ മറ്റൊരാളെ തേടേണ്ടിവരില്ലേ?

## Answer / Fatwa Ruling

ഹനഫി മദ്ഹബ് അനുസരിച്ച് ഭാര്യയെ തൊട്ടാൽ അയാളുടെ വുളു മുറിയുകയില്ല. &nbsp;ശാഫിഈ മദ്ഹബ് അനുസരിച്ച് വുളു &nbsp;മുറിയും. ചോദ്യത്തിൽ പരാമർശിക്കപ്പെട്ടത് പോലെയുള്ള നിർബന്ധിത സാഹചര്യം വന്നാൽ ഹനഫി മദ്ഹബ് പിൻപറ്റുന്നതിൽ കുഴപ്പമില്ല.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*