# സുബഹി നമസ്കാരത്തിലെ ഖുനൂത്ത്

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Mufti Sirajudheen Al Kauzari
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/762-%E0%B4%B8%E0%B5%81%E0%B4%AC%E0%B4%B9%E0%B4%BF-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%96%E0%B5%81%E0%B4%A8%E0%B5%82%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D

---

## Question

അസ്സലാമു അലൈക്കും, സുബഹി നമസ്കാരത്തിൽ, ഇമാം ഖുനൂത്ത് ഓതുന്നില്ലെങ്കിൽ മഅമൂം ഖുനൂത്ത് ഓതണോ വേണ്ടയോ? രണ്ടും അനുവദനീയമാണെങ്കിൽ ഏതാണുത്തമം?

## Answer / Fatwa Ruling

സുബഹി നമസ്കാരത്തിൽ ഇമാം &nbsp;ഖുനൂത്ത് &nbsp;ഓതുന്നില്ലെങ്കിൽ &nbsp;ഇമാം ഒന്നാമത്തെ സുജൂദിൽ നിന്നും ഉയരുന്നതിന് മുമ്പ് ഖുനൂത്ത് ഓതിയ ശേഷം ഇമാമിനോട് ചേരാൻ മഅ്മൂമിന് സാധിക്കുമെങ്കിൽ അപ്രകാരം പ്രവർത്തിക്കുക,&nbsp;ഏറ്റവും ഉത്തമവും അതാണ്. &nbsp;ഖുനൂത്ത് ഓതിയ ശേഷം &nbsp;ഒന്നാമത്തെ സുജൂദിൽ ഇമാമിനോട് ചേരാൻ സാധിക്കുന്നില്ലെങ്കിൽ &nbsp; &nbsp;ഖുനൂത്ത് ഉപേക്ഷിച്ച് ഇമാമിനോടൊപ്പം സുജൂദ് ചെയ്യേണ്ടതാണ് &nbsp;ഈ രണ്ടു സാഹചര്യത്തിലും ഇമാം സലാം വീട്ടിയ ശേഷം മഅ്മൂ &nbsp;سهو ൻറെ സുജൂദ് &nbsp;ചെയ്യേണ്ടതുമാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*