# ഫിത്ർ സക്കാത്ത് ആര്, ആർക്ക്, എപ്പോൾ കൊടുക്കണം ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Al Usthad Abdul Samad Al Kauzari
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/784-%E0%B4%AB%E0%B4%BF%E0%B4%A4%E0%B5%8D%E0%B5%BC-%E0%B4%B8%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%86%E0%B4%B0%E0%B5%8D-%E0%B4%86%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%8E%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8B%E0%B5%BE-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B4%82

---

## Question

1) ഫിത്ർ സക്കാത്തിൻറെഅളവ് എത്രയാണ്? 2) ആർക്കാണ് നൽകേണ്ടത്? 3) ഏത് സമയത്താണ് കൊടുക്കേണ്ടത്?

## Answer / Fatwa Ruling

1) ഒരു കുടുംബത്തിൽ കുടുംബനാഥനും തൻറെ&nbsp;ആശ്രിതരായിട്ടുള്ള എല്ലാവരുടെ പേരിലും ഫിത്ർ &nbsp;സക്കാത്ത് ഒരു സാഅ (2400 ഗ്രാം) വീതം ഭക്ഷ്യധാന്യം ഫിത്ർ സക്കാത്ത് ആയി നൽകേണ്ടത്. സൂക്ഷ്മതക്കു വേണ്ടി 2500 gm നൽകൽ നല്ലതാണ്. &nbsp;നമ്മുടെ നാട്ടിൽ അരിയാണ് നൽകേണ്ടത്. വീട്ടിലെ ഓരോ വ്യക്തിയുടെ പേരിലും ഫിത്ർ സക്കാത്ത് നൽകേണ്ടതാണ്. പ്രായപൂർത്തിയായ മുതിർന്ന മക്കളെ സംബന്ധിച്ചിടത്തോളം അവരാണ് അവരുടെ ഫിത്ർ സക്കാത്ത് നൽകേണ്ടത്. എന്നാൽ അവരുടെ അനുവാദത്തോടെ പിതാവിനോ കുടുംബനാഥനോ നൽകാവുന്നതാണ്.&nbsp; 2) ഫിത്ർ സക്കാത്ത് നൽകേണ്ടത് സക്കാത്തിന് അർഹനായ ആളുകൾക്ക് തന്നെയാണ്.&nbsp; അതായത് ഫക്കീർ ( സാമ്പത്തികമായി തീരെ നിവർത്തി ഇല്ലാത്തവർ), മിസ്കീൻ (തന്റെ ചിലവിനു ആവശ്യമായ തുക സമ്പാദിക്കാൻ കഴിവില്ലാത്തവർ), &nbsp;പുതുമുസ്ലീങ്ങൾ, കടക്കാർ തുടങ്ങിയവർ.&nbsp; 3) ഫിത്ർ സക്കാത്ത് കൊടുക്കൽ നിർബന്ധമാക്കുന്നത് ശവ്വാലിന്റെ പിറ ദർശനമുണ്ടായത് മുതലാണ്, &nbsp;അതായത് റമദാൻ പൂർത്തിയായത് തൊട്ടാണ്. &nbsp;റമദാൻ തുടക്കം മുതലേ ഫിത്ർ സക്കാത്ത് നേരത്തെ തന്നെ കൊടുക്കുന്നതിനു വിരോധമില്ല. &nbsp;പെരുന്നാൾ നമസ്കാരത്തിന് മുൻപെങ്കിലും ഫിത്ർ സക്കാത്ത് നൽകലാണ് ഏറ്റവും ശ്രേഷ്ഠമായ രൂപം. പെരുന്നാൾ ദിവസം മഗ്&zwnj;രിബിന്&zwnj; ശേഷം പിന്തിക്കുന്നത് ഹറാം ആണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*