Darul Ifta Kauzariyya
By Qasim in Miscellaneous 55 Fatwas

വീട് വെക്കുമ്പോൾ സ്ഥാനം നോക്കൽ

Qu-Id: Q0241
Madhab: General/Other
Date: 01-01-1970
Question:
വീട് വെക്കുമ്പോൾ ഉസ്താദിനെ കൊണ്ട് സ്ഥാനം നോക്കുന്നത് ശരിയാണോ? കണക്ക് നോക്കുന്നത് ശരിയാണോ? വീട് വെക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

നന്മയും തിന്മയും ഉപകാരവും ഉപദ്രവവും എല്ലാം അല്ലാഹുവിന്റെ ഭാഗത്തുനിന്ന് ഉള്ളതാണ് എന്നതായിരിക്കണം ഒരു മുഅ്മിനിന്റെ   വിശ്വാസം.വാസ്തു നോക്കുക പോലുള്ള അനിസ്‌ലാമിക ആചാരങ്ങൾ മറ്റ് സംസ്കാരങ്ങളിൽ നിന്നും ഇസ്ലാമിലേക്ക് കടന്നു കൂടിയതാണ്.ഇ സ്ലാമിൽ ഇതിന് യാതൊരു അടിസ്ഥാനവുമില്ല.നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ യിൽ നിന്നോ സ്വഹാബത്തിൽ നിന്നോ സച്ചരിതരായ ആളുകളിൽ നിന്നോ ഇതിന് യാതൊരു തെളിവുകളും ഇസ്ലാമിക ഗ്രന്ഥങ്ങളിൽ എവിടെയും തന്നെയില്ല. എങ്കിലും വീട് വെക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് ഹദീസുകളുടെ വെളിച്ചത്തിൽ ഹദീസ് വിശാരദർ പറഞ്ഞു തരുന്നുണ്ട് .
1)നല്ല അയൽവാസികളെ തിരഞ്ഞെടുക്കുക.
2)മസ്ജിദിൽ നിന്നും വിദൂരത്ത് ആകാതിരിക്കുക.
3)എല്ലാവർക്കും താമസിക്കാൻ സൗകര്യപ്രദമായ ഭവനം ആയിരിക്കുക .

والله أعلم بالصواب
Scholarly Verification & Certification
Written by
Qasim