# അഗതി മന്ദിരത്തിലെ ചിലവിന് സകാത്ത് പണം ഉപയോഗിക്കാൻഅനുവാദം ഉണ്ടോ ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/850-%E0%B4%85%E0%B4%97%E0%B4%A4%E0%B4%BF-%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%B2%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%B8%E0%B4%95%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%AA%E0%B4%A3%E0%B4%82-%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%97%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB%E0%B4%85%E0%B4%A8%E0%B5%81%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82-%E0%B4%89%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B

---

## Question

ഒരു വ്യക്തി തന്റെ സക്കാത്ത് അഗതിമന്ദിരത്തിൽ താമസിക്കുന്ന സകാത്തിന് അർഹനായ വ്യക്തിയുടെ ചിലവിലേക്ക് ഉപയോഗിക്കാനായി നടത്തിപ്പുകാരനെ ഏൽപ്പിക്കുന്നു. നടത്തിപ്പുകാർ സ്ഥാപനത്തിലെ അഗതികളുടെ ഭക്ഷണത്തിന്റെ ആവശ്യത്തിലേക്കായി ഈ തുക പൊതുവായി വിനിയോഗിച്ചാൽ ഭക്ഷണം കഴിക്കുന്നവരിൽ സക്കാത്തിന് അർഹതയില്ലാത്തവരായ അഗതികളും അഗതിമന്ദിരത്തിലെ ജീവനക്കാരും ഉണ്ടായിരിക്കെ സക്കാത്ത് ദാതാവിന്റെ സക്കാത്ത് പൂർത്തിയാകുമോ?.

## Answer / Fatwa Ruling

-മേൽപ്പറഞ്ഞ രീതിയിൽ സക്കാത്ത് വീടുകയില്ല . എന്നാൽ ഒരു വ്യക്തിയെ അഗതിമന്ദിരത്തിൽ ചേർക്കുന്ന സന്ദർഭത്തിൽ തന്നെ നടത്തിപ്പുകാർ &#39;ഞങ്ങൾ താങ്കളുടെ സക്കാത്തിന്റെ തുക വാങ്ങി അത് താങ്കളുടെ ആവശ്യങ്ങൾക്കായി ചിലവാക്കുന്നതാണ് &#39; എന്ന് ആ വ്യക്തിയിൽ നിന്നും എഴുതി വാങ്ങുകയാണെങ്കിൽ അയാളുടെ സക്കാത്ത് വീടുന്നതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*