# Dawah ചെയ്യാതിരിക്കല്‍ അന്ത്യനാളിന്റെ അടയാളമാണോ?

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** Hanafi
**Mufti / Jurist:** Al Ameen
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/853-Dawah-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%85%E0%B4%9F%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8B

---

## Question

ചിലര്‍ പറയാറുണ്ട് :  ദീനിൻറെ പരിശ്രമം ചെയ്താൽ രണ്ട് മലകൾ തമ്മില്‍ വിളിച്ചുപറയും    അന്ത്യനാൾ ആയിട്ടില്ല കാരണം ഇന്നും ദഅവത്ത് നടക്കുന്നുണ്ട്. ഇത്‌ സ്ഥിരപ്പെട്ടാതാണോ?

## Answer / Fatwa Ruling

ദീനിന്റെ പരിശ്രമവുമായി ബന്ധപ്പെട്ട് ഈ ആശയത്തിലുള്ള ഹദീസ് &nbsp;കിത്താബുകളിൽ കണ്ടിട്ടില്ല. എന്നാൽ ദിക്റ് ചെയ്യുന്നവരുടെ വിഷയത്തിൽ താഴെ പറയും പ്രകാരം ഒരു ഹദീസ് വന്നിരിക്കുന്നു. &quot;ഒരു മല മറ്റൊരു മലയോട് അല്ലാഹുവിന് ദിക്റ് ചെയ്തുകൊണ്ട് ആരെങ്കിലും നിന്റെ അടുക്കലൂടെ കടന്നു പോയിരുന്നോ എന്ന് ചോദിക്കും, അതെ എന്ന് മറുപടി പറഞ്ഞാൽ ആ മല സന്തോഷിക്കുന്നതുമാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*