# ഒരു തലാഖ് ചൊല്ലി പിരിയുന്നതിൻ്റെ വിധി എന്താണ് ?

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Shafii
**Mufti / Jurist:** Mufti Mohammed Adil Al Kauzari
**Published Date:** January 01, 1970
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/858-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%A4%E0%B4%B2%E0%B4%BE%E0%B4%96%E0%B5%8D-%E0%B4%9A%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF-%E0%B4%AA%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B5%BB%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%BF-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D

---

## Question

ഞാൻ എൻറെ മുൻ ഭാര്യയായിരുന്ന (വീട്ട് പേര്) (പിതാവിന്റെ പേര്) മകൾ (സ്ത്രീയുടെ പേര്) (തിയതി) തീയതിയിൽ അനിവാര്യമായ കാര്യങ്ങളാൽ പല മധ്യസ്ഥകൾക്കും ശേഷം (സാക്ഷികളുടെ പേരുകൾ) എന്നിവരെ സാക്ഷികളാക്കി ഒരു ത്വലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തിയിട്ടുള്ളതും ഇതുവരെ തിരിച്ചെടുക്കാത്തതുമാണ്. നിലവിൽ ഞാനും (സ്ത്രീയുടെ പേര്) തമ്മിലുള്ള ബന്ധത്തിന്റെ അവസ്ഥ എന്താണെന്ന് അറിയാൻ താല്പര്യപ്പെടുന്നു. ?

## Answer / Fatwa Ruling

താങ്കളുടെ മുൻ ഭാര്യയുടെ ഇദ്ദ കഴിയുന്ന പക്ഷം (ത്വലാഖ് ചൊല്ലുമ്പോൾ ഗർഭിണി ആയിരുന്നെങ്കിൽ പ്രസവത്തോട് കൂടി , ഗർഭിണി അല്ലായിരുന്നെങ്കിൽ മൂന്ന് ശുദ്ധികാലം കഴിയുന്നതോടുകൂടി ) താങ്കളും അവരും അന്യ സ്ത്രീ പുരുഷൻമാർ ആയിത്തീർന്നു. ഇനി അവർക്ക് താങ്കളെയോ താങ്കൾ അല്ലാത്ത മറ്റു പുരുഷൻമാരെയോ വിവാഹം കഴിക്കാവുന്നതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*