Islamic Query Detail
1. അത്യാവശ്യഘട്ടത്തിൽ മാതാപിതാക്കൾക്ക് മക്കളെ അടിക്കുന്നതിന് ശറഇൽ അനുവാദമുണ്ട്.
2. അനുവാദം ഉള്ള സ്ഥിതിക്ക് മാപ്പ് ചോദിക്കേണ്ടതില്ല.
3. പത്തു വയസ്സായ ശേഷമേ അടിക്കാൻ പാടുള്ളൂ എന്നാണ് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത്, ഓർമ്മയുള്ള കാലത്തോളം ഉപേക്ഷിക്കാൻ പാടില്ലാത്ത ഫർദ് നമസ്കാരം ഉപേക്ഷിച്ചാൽ പോലും പത്തു വയസ്സ് ആകുന്നതിനുമുമ്പ് അടിക്കാൻ നബി തങ്ങൾ (സ) അനുവാദം നൽകിയിട്ടില്ല, പ്രായപൂർത്തിയെത്തുന്നത് വരെയാണ് ഈ അനുവാദം. പ്രായപൂർത്തിയായ കുട്ടികളെ അടിക്കാൻ അനുവാദമില്ല.
4. കുട്ടികളുടെ മാനസികാവസ്ഥയും സാഹചര്യങ്ങളും പരിഗണിച്ചുകൊണ്ട് അവരെ സ്നേഹിക്കുകയും ഉപദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ആവശ്യഘട്ടങ്ങളിൽ ശകാരിക്കുകയും ചെയ്യണം. ഇതൊന്നും പ്രയോജനപ്പെടുന്നില്ലെങ്കിൽ മാത്രമേ വടി എടുക്കേണ്ടതുള്ളു. അടി കൊടുക്കുന്നത്, പ്രതികാര മനസ്സോടെയോ ദേഷ്യം തീർക്കാൻ വേണ്ടിയോ അമിതമോ ആകരുത്. മൂന്ന് അടിയിൽ കൂടുതൽ ആകരുതെന്നും മുഖത്ത് അടിക്കരുതെന്നും, പൊട്ടോ ചതവോ മറ്റോ ഉണ്ടാകുന്ന തരത്തിലാകരുതെന്നും പണ്ഡിതന്മാർ നിർദേശിക്കുന്നുണ്ട്.
അടിക്കുന്നതിനു മുമ്പായി ഈ അടി കിട്ടാൻ താൻ അർഹനാണെന്ന ബോധം കുട്ടിയിൽ ഉണ്ടാക്കാൻ ശ്രമിക്കണം. അടി കൊടുത്ത ഉടനെ കടുത്ത വെറുപ്പോ അമിതമായ സ്നേഹമോ പ്രകടിപ്പിക്കുന്നത്. പെരുമാറ്റം സാധാരണ പോലെ ആക്കുകയും വേണം. അനുസരണക്കേട് കാണിക്കുമ്പോൾ സ്നേഹത്തോടെ ഉപദേശിക്കുകയും, അനുസരണയുടെ ഗുണങ്ങളും അനുസരിക്കാത്തതിൻറെ ദോഷങ്ങളും മുൻഗാമികളുടെ സംഭവങ്ങളുടെയും നമ്മുടെ അനുഭവത്തിന്റെയും വെളിച്ചത്തിൽ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. കുട്ടികൾ ചെയ്യുന്ന നല്ല കാര്യങ്ങളെ പ്രശംസിക്കുക. അവരുടെ കുറ്റങ്ങളും കുറവുകളും മറ്റുള്ളവരോട് പറയാതിരിക്കുക; പ്രത്യേകിച്ചും അവരുടെ മുൻപിൽ വച്ച്, അഭിമാനം മുതിർന്നവർക്കു മാത്രമല്ല, കുട്ടികൾക്കും ഉണ്ട് എന്ന കാര്യം നാം മറക്കരുത്.
ഹെയർ ട്രാൻസ് പ്ലാൻ്റ്
Oct 03, 2026മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Sep 19, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
വൈദ്യുതി ബിൽ കുറയ്ക്കാൻ പലിശയുള്ള സോളാർ ലോൺ എടുക്കാമോ?
Related QuestionDigital gold invest അഥവാ phonepay, google pay എന്നിവയി...
Related Questionതഹജ്ജുദ് പോലെയുള്ള രാത്രിയിലെ നമസ്കാരങ്ങളിൽ ആഖിറം, കബർ...
Related Questionതോലിന്റെ മുസല്ല എന്നാൽ അവനറിയില്ല ഇത് ഊറക്കി ഇടപെട്ടതാണ...
Related Questionالسلام عليكم മലബാർ ഗോൾഡ് പോലെയുള്ള സ്ഥാപനങ്ങൾ മാസം തോ...
Related Question-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 116- Taharah (Purity) 0
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 61- Nikah (Marriage) 0
- Talaq (Divorce) 0
- Food & Drinks 0
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 38Share this Fatwa
Short link forwarding enabled