Darul Ifta Kauzariyya

പുനർ വിവാഹം

Qu-Id: Q0324
Madhab: Hanafi
Date: 01-01-1970
Question:
നിക്കാഹ് കഴിഞ്ഞ് 2ദിവസം ഒരുമിച്ചു താമസിച്ചു. ശേഷം ബന്ധം വേർപെടുത്തി. 2വർഷം കഴിഞ്ഞു ഇദ്ധ ഇരുന്നിട്ടില്ല. അങ്ങനെ ഉള്ള പെൺകുട്ട്ടിയെ നിക്കാഹ് ചെയ്യാമോ. ഇദ്ധ പൂർത്തി ആക്കാത്ത ആളെ നിക്കാഹ് ചെയ്താൽ എന്താണ് വിധി?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

വിവാഹ ബന്ധം വേർപെടുത്തിയ സ്ത്രീയുടെ ഇദ്ദ ആരംഭിക്കുന്നത് ബന്ധം വേർപ്പെടുത്തിയ സമയം മുതലാണ്. ബന്ധം വേർപ്പെടുത്തിയ സമയത്ത് സ്ത്രീ അതിനെ സംബന്ധിച്ച് അറിയുകയോ അറിയാതിരിക്കുകയും ചെയ്താലും ഇദ്ദയുടെ കാലഘട്ടം പൂർത്തിയാകുന്നതോടെ അവരുടെ ഇദ്ദ പൂർത്തിയാകുന്നതാണ്. ഇദ്ദയുടെ കാലയളവിനുശേഷം സ്ത്രീ ഇദ്ദ ഇരുന്നിട്ടില്ലെങ്കിലും അവളെ വിവാഹം കഴിക്കാവുന്നതാണ്.

والله أعلم بالصواب
Scholarly Verification & Certification
Written by
Althaf Qasimi
Checked & Approved by
Mufti Abdul Hakkim