Darul Ifta Kauzariyya

പഞ്ചഗവ്യം വില്യാദി ഗുളിക പോലുള്ള ആയുർവേദ മരുന്നുകൾ ഇസ്ലാമിൽ മരുന്നായി അനുവദനീയമാണോ

Qu-Id: Q0323
Madhab: Hanafi
Date: 01-01-1970
Question:
പഞ്ചഗവ്യം, വില്യാദി ഗുളിക പോലുള്ള ആയുർവേദ മരുന്നുകൾ ഇസ്ലാമിൽ അനുവദനീയമാണോ? ഇവയിൽ ഗോമൂത്രം ആട്ടിൻ മൂത്രം ഇവചേർക്കുന്നുണ്ട്. പഞ്ചഗവ്യം പോലുള്ളവ അപസ്മാരം പോലുള്ള രോഗത്തിനാണെങ്കിലും, വില്യാദി ഗുളിക പോലുള്ളവ തികച്ചും വളരെ അധികം ആയുർവേദ ഡോക്ടർ മാർ ചികിത്സക്കു സർവ സാധാരണയായി നൽകിവരുന്നതാണ് .വയർ സംബന്ധമായതും മറ്റു ഇതര രോഗങ്ങൾക്കും,പ്രിത്യേകിച്ചു കൊറോണ ചികിത്സയിലും പ്രധാനമായി ഉപയോഗിച്ച് വരുന്നു ഇത് ഇസ്ലാമിൽ കഴിക്കൽ അനുവദനീയം ആണോ? അതുപോലെ തന്നെ ആയുർവേദ ചികിത്സയിൽ അരിഷ്ടങ്ങൾ ഒഴിച്ച് കൂടാൻ പറ്റാത്തതാണല്ലോ അവ മരുന്ന് ആവശ്യത്തിനായി കുടിക്കാൻ അനുവദനീയം ആണോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

പഞ്ചഗവ്യം ,വില്യാദി ഗുളിക പോലുളള ,ഗോമൂത്രവും കാഷ്ടവും അടങ്ങിയ  ആയുർവേദ മരുന്ന്കഴിക്കൽ അനുവദിനീയമാണ്.പക്ഷേ വേറെ ഫലപ്രദമായ മരുന്ന് ഉള്ളപ്പോൾ അവ കഴിക്കാതിരിക്കലാണ് ഉത്തമം.

والله أعلم بالصواب
Scholarly Verification & Certification