# ഓദി ദുആ ചെയ്യിപ്പിക്കുന്നതും മറ്റും മയ്യിത്തിന് പ്രതിഫലം കിട്ടാൻ കരണമായിത്തീരുമോ

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Mohammad Arshad Najmi | Student Darul Ifta
**Published Date:** August 29, 2022
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/962-%E0%B4%93%E0%B4%A6%E0%B4%BF-%E0%B4%A6%E0%B5%81%E0%B4%86-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%81%E0%B4%82-%E0%B4%AE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%82-%E0%B4%AE%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%AB%E0%B4%B2%E0%B4%82-%E0%B4%95%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B5%BB-%E0%B4%95%E0%B4%B0%E0%B4%A3%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%80%E0%B4%B0%E0%B5%81%E0%B4%AE%E0%B5%8B

---

## Question

എന്റെ ജേഷ്ഠൻ ഇന്നലെ വെള്ളിയാഴ്ച്ച ഉച്ചക്ക് ജുമുഅഃ സമയത്തു മരണപ്പെട്ടിരുന്നു. ജേഷ്ഠന് മക്കളില്ല. 
മരണപ്പെട്ടതിന്റെ മൂന്നാം ദിവസം ജേഷ്ടന്റെ ബന്ധുക്കളെയും സ്നേഹിതന്മാരെയും വിളിച്ചു ഭക്ഷണം നൽകുന്നതും, ഉലമാക്കളെയും മുതഅല്ലിമങ്ങളെയും മറ്റും വിളിച്ചു ഖുർആൻ ഓദി ദുആ ചെയ്യിപ്പിക്കുന്നതും മറ്റും മയ്യിത്തിന് പ്രതിഫലം കിട്ടാൻ കരണമായിത്തീരുമോ ? അത് ദീനിൽ അനുവദനീയമാണോ ? ഇങ്ങനെ ചെയ്യുന്നതിന് ദീനിൽ വല്ല തെളിവും അടിസ്ഥാനവും ഉണ്ടോ ? നമ്മുടെ മുൻഗാമികളായ മഹാന്മാർ ഇത്തരം കാര്യങ്ങളെ ചർച്ച ചെയ്യുകയും വിധി പറയുകയും ചെയ്തിട്ടുണ്ടോ ?

## Answer / Fatwa Ruling

മരണപ്പെട്ടവർക്ക് പ്രതിഫലം ലഭിക്കണമെന്ന ഉദ്ദേശത്തിൽ പ്രതേക ദിവസം, ഡേറ്റ്, ചടങ്ങ് ഒന്നും ഇല്ലാതെ ദാനധർമ്മം ചെയ്യലും സാധുക്കളെ ഭക്ഷിപ്പിക്കലും ഉലമാക്കളെ വിളിച്ച് ഖുർആൻ ഓതി ദുആ ചെയ്യിക്കുന്നതും എല്ലാ സമയത്തും പ്രയോജനം ചെയ്യുന്നതും ഷറഇൽ അനുവദിക്കപ്പെട്ടതും ആണ്.
എന്നാൽ ഇന്ന് നാട്ടിൽ നടന്നുവരുന്ന മരിച്ചതിന്റെ മൂന്ന്, ഏഴ്, നാപ്പത്, ആണ്ട് എന്നീ ദിവസങ്ങൾക്ക് പ്രത്യേകത കൽപ്പിച്ച് ബന്ധുക്കളെ വിളിച്ച് ഭക്ഷണം നൽകുന്നത് ഷറഇൽ യാതൊരു അടിസ്ഥാനമില്ലാത്തതും ബിദ്അത്തുമാണ്.

## Scholarly References & Classical Citations

- **مغني المحتاج إلى معرفة معانى ألفاظ المنهاج (Vol: ٤, Pg: ٦٦٦)**
  > —

- **تحفة المحتاج (Vol: 3, Pg: ۲۲۷)**
  > —

- **متن الغاية (Vol: 1, Pg: 102)**
  > —

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*