# കടയിൽ വിൽപനയ്ക്കായി ബഖൂർ കത്തിക്കാൻ കഴിയുമോ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Al Usthad Abdul Samad Al Kauzari
**Published Date:** April 01, 2023
**Canonical URL:** https://mail.daruliftakauzariyya.com/fatwa-archive/993-%E0%B4%95%E0%B4%9F%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%B5%E0%B4%BF%E0%B5%BD%E0%B4%AA%E0%B4%A8%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AC%E0%B4%96%E0%B5%82%E0%B5%BC-%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB-%E0%B4%95%E0%B4%B4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%AE%E0%B5%8B

---

## Question

റമളാൻ മാസത്തിൽ കച്ചവട ആവശ്യാത്ഥം കടയിൽ ബഖൂർ പുകക്കൽ അനുവദനീയമാണോ ?

## Answer / Fatwa Ruling

ശാഫീ മദ്ഹബ് അനുസരിച്ച് തുറക്കപ്പെട്ട ദ്വാരങ്ങളിലൂടെ തടിയുള്ള വസ്തുക്കൾ പ്രവേശിച്ചാലേ നോമ്പുമുറിയുകയുള്ളൂ.സുഗന്ധവസ്തുക്കൾ പുകപ്പിക്കുമ്പോഴുണ്ടാകുന്ന പുകയെതടിയുള്ള വസ്തുക്കളിൽ ഫുഖഹാഅ് ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ അത്തരത്തിലുള്ളപുക ശ്വസിച്ചോമറ്റോ അകത്തേക്ക് പ്രവേശിച്ചാലും നോമ്പു മുറിയുകയില്ലെങ്കിലും കറാഹത്താകുന്ന കാരണത്താൽ അതിനെ ഒഴിവാക്കലാണ് ഉത്തമം.&nbsp;&nbsp;

## Scholarly References & Classical Citations

- **نهاية للإمام الرملي**
  > ويؤخذ منه أن وصول الدخان الذي فيه رائحة البخور أو غيره إلى الجوف لا يفطر به وإن تعمد فتح فيه لأجل ذلك وهو ظاهر، وبه أفتى الشمس البرماوي لما تقرر أنها ليست عينا: أي عرفا، إذ المدار هنا عليه وإن كانت ملحقة بالعين في باب الإحرام، ألا ترى أن ظهور الريح والطعم ملحق بالعين فيه لا هنا، وقد علم من ذلك أن فرض المسألة أنه لم يعلم انفصال عين هنا"

- **بغية المسترشدين**
  > لا يضر وصول الريح بالشم وكذا من الفم كرائحة البخور أو غيره إلى الجوف وإن تعمده لأنه ليس عينا وخرج به ما فيه عين كرائحة التتن يعني التنباك لعن الله من أحدثه لأنه من البدع القبيحة فإنه يفطر به

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*