Darul Ifta Kauzariyya

മൂത്രം വീണ വസ്ത്രം മറ്റ് ഡ്രസ്സ്കളോടൊപ്പം ഇട്ട് washing machine ല്‍ അറിയാതെ കഴുകിയാലുള്ള നിയമം ?

Qu-Id: Q0366
Madhab: Hanafi
Date: 01-01-1970
Question:
ഒരു തുള്ളി മൂത്രം പറ്റിയ ഒരു ഡ്രസ് മറ്റ് ഡ്രസ്സ്കളോടൊപ്പം ഇട്ട് washing machine ല്‍ അറിയാതെ കഴുകി. പിന്നീടാണ് അറിഞ്ഞത് ഇതിൽ മൂത്രം പറ്റിയിരുന്നത് എന്ന്. ഇനി കൂടെയുള്ള വസ്ത്രങ്ങൾ വീണ്ടും കഴുകണോ

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

വാഷിങ് മെഷീനിൽ വെള്ളം ഒരു ഭാഗത്തിലൂടെ വീഴുകയും മറുഭാഗത്തൂടെ വസ്ത്രത്തിലെ അഴുക്കിനോടൊപ്പം പുറത്തു പോവുകയും Rinse,spin പോലുള്ള പ്രക്രിയയിലൂടെ നല്ലത് പോലെ വസ്ത്രം പിഴിയുന്നതിനാൽ മൂത്രം ആയ വസ്ത്രം ശുദ്ധിയാകുന്നതാണ് .ആയതിനാൽ അതിനോടൊപ്പമുള്ള എല്ലാ വസ്ത്രവും ശുദ്ധിയാകുന്നതാണ് .

والله أعلم بالصواب
Scholarly Verification & Certification