Darul Ifta Kauzariyya

റമദാൻ മാസത്തിൽ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ എന്തുചെയ്യണം?

Qu-Id: Q0111
Madhab: General/Other
Date: 01-01-1970
Question:
    റമദാൻ മാസത്തിൽ മനഃപ്പൂർവമോ അല്ലാതെയോ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ എന്തുനിലയിലുള്ള പ്രതിവിധി ആണ് നാം സ്വീകരിക്കേണ്ടത് ? ഭാര്യയും ഭർത്താവും ഒരുപോലെ കഫാറ അനുഷ്ഠിക്കണോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

الجواب بحمد ربنا و الصلاة على نبينا
റമദാൻ മാസത്തിൽ മനപ്പൂർവ്വം ഭാര്യയും ഭർത്താവും ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ നോമ്പ് ഖളാ വീട്ടുകയും കഫ്ഫാറ നൽകുകയും ചെയ്യേണ്ടതാണ്. മനഃപൂർവ്വമല്ലാതെ, നോമ്പാണെന്ന് അറിയാതെയാണ് രണ്ടുപേരും ലൈംഗികബന്ധത്തിലേർപ്പെട്ടതെങ്കിൽ  ഖളാ വീട്ടിയാൽ മാത്രം മതിയാകും കഫ്ഫാറ കൊടുക്കേണ്ടതില്ല.

والله أعلم بالصواب
Scholarly Verification & Certification
Written by
DARUL IFTA
Checked & Approved by
Mufti Rajeeb Al Qasimi